അബ്ദുൽ ഖാദർ തളാപ്പിലിന് യാത്രയയപ്പ് നൽകി

  • 19/01/2023



ദീർഘകാലത്തെ  പ്രവാസ  ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക്  പോകുന്ന കുവൈത്ത് കേരള  ഇസ്ലാഹീ  സെൻറർ  പ്രവർത്തകനും ,  ശർഖ്  യൂണിറ്റ്  വൈസ് പ്രെസിഡന്റുമായ അബ്ദുൽ ഖാദർ തളാപ്പിലിന്  യാത്രയയപ്പ് നൽകി.  കെ.കെ.ഐ.സി  ശർഖ് യൂണിറ്റ് പ്രസിഡൻറ്  ഷമീർ മദനിയുടെ  അധ്യക്ഷതയിൽ  നടന്ന  പരിപാടിയിൽ  കെ കെ ഐ സി മുൻ സെക്രട്ടറി ഷബീർ നന്തി ,റസാക്ക് എന്നിവർ   ആശംസകൾ നേർന്ന് സംസാരിച്ചു.  

യാത്ര പോകുന്ന അബ്ദുൽ ഖാദറിനുള്ള മെമന്റോ ഷമീർ മദനി കൊച്ചി നൽകി. 

യൂണിറ്റ്  ദഅവ സെക്രട്ടറി മുജീബ് ഹിദായ സ്വാഗതവും റസാക്ക് നന്ദിയും പറഞ്ഞു .

Related News