ധനികനായ വജ്ര വ്യാപരിയുടെ മകൾ സന്യാസത്തിലേക്ക്; കൈവരേണ്ടിയിരുന്നത് കോടികളുടെ സ്വത്ത്

  • 19/01/2023

ഗുജറാത്തില്‍ ധനികനായൊരു വജ്രവ്യാപാരിയുടെ ഒമ്ബതു വയസുകാരിയായ മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ച്‌ സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കല്‍ സൂററ്റിലാണ് നടന്നത്. ദേവാന്‍ഷി സ്വാംഘി എന്നാണ് പെണ്‍കുട്ടിയുടെ പേര്. ദമ്ബതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാന്‍ഷി.


ലോകത്തിലെ ഏറ്റവും പഴയ ഡയമണ്ട് കമ്ബനികളിലൊന്നായ സാംഘ്വി ആന്‍ഡ് സണ്‍സ് ദേവാന്‍ഷിയുടെ കുടുംബത്തിന്റേതാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടികളുടെ സ്വത്താണ് ദേവാന്‍ഷിക്ക് കൈവരാനുണ്ടായിരുന്നത്. എന്നാല്‍, അതെല്ലാം ത്യാജിച്ച്‌ കൊണ്ട് കഴിഞ്ഞ ദിവസം അവള്‍ സന്യാസത്തിന് വേണ്ടി ദീക്ഷ സ്വീകരിക്കുകയായിരുന്നു.

ഏകദേശം മൂന്ന് പതിറ്റാണ്ടായി സൂറത്തിൽ വജ്രവ്യാപാരം നടത്തുന്നവരാണ് ദേവാൻഷിയുടെ കുടുംബം. നിലവിൽ അതിന്റെ മേധാവിയാണ് ദേവാൻഷിയുടെ പിതാവ് ധമേഷ് സ്വാംഘി. സന്യാസത്തിന് ആദ്യപടിയായുള്ള ദീക്ഷ സ്വീകരിക്കൽ ചടങ്ങ് സൂറത്തിൽ നടന്നു. ചടങ്ങിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് ദേവാൻഷിക്കായി വൻ ഘോഷയാത്രയും കുടുംബം സംഘടിപ്പിച്ചിരുന്നു.ദേവാൻഷിയുടെ മാതാപിതാക്കളായ ധമേഷും അമി സ്വാംഘിയും അഞ്ച് വയസ്സുള്ള സഹോദരി കാവ്യയും എല്ലാം ലളിത ജീവിതമാണ് നയിക്കുന്നതെന്നും പറയുന്നു.

'ദേവാൻഷി ഒരിക്കലും ടിവിയോ സിനിമയോ കണ്ടിട്ടില്ല, ഭക്ഷണശാലകളിൽ പോകുകയോ വിവാഹങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. 367 ദീക്ഷ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്,' ഒരു കുടുംബ സുഹൃത്ത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സന്ന്യാസം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ദേവാൻഷിയെന്നും റിപ്പോർട്ടുകളുണ്ട്. സന്ന്യസം സ്വീകരിക്കുന്നതിന് മുമ്പായി 600 കിലോമീറ്റർ സന്ന്യാസിമാരോടൊപ്പം നടന്നിരുന്നു. ദേവാൻഷി രണ്ട് വയസ്സ് മുതൽ ആത്മീയ ജീവിതത്തോട് താൽപര്യം കാണിച്ചിരുന്നതായി പറയപ്പെടുന്നു.

 

Related News