ഭാരത് ജോഡോ യാത്ര കശ്മീരിൽ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കി

  • 21/01/2023

ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍. സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.


സ്ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എന്‍ഐഎയും പരിശോധന നടത്തിയിരുന്നു. എന്‍ഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലൂടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടും. കേന്ദ്രസേനക്കൊപ്പം ജമ്മു കശ്മീര്‍ പൊലീസിനെയും അധികമായി നിയോഗിക്കും. ശനിയാഴ്ച കത്വയില്‍ വിശ്രമിച്ച യാത്രാ സംഘം ഹീരാ നഗറില്‍ നിന്ന് ദഗ്ഗര്‍ ഹവേലിയിലേക്ക് ഇന്ന് നീങ്ങുകയാണ്. 21 കിലോമീറ്റര്‍ സഞ്ചരിച്ച്‌ സാമ്ബയില്‍ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി കടന്നു പോകുന്ന മേഖലകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടം ആവര്‍ത്തിക്കുന്നത്.

Related News