ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരും; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി

  • 23/01/2023

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു.


'നിങ്ങളുടെ സംസ്ഥാനപദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കും', രാഹുല്‍ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരില്‍ അവസാനിക്കും.

Related News