ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു

  • 23/01/2023

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിന്‍്റേതാണ് നടപടി. ഈ മാസം പത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചു വരുത്തുകയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം ചേരുകയും ചെയ്തു.


ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കേരളഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘടനയില്‍ സമ്ബൂര്‍ണ അഴിച്ചുപണിക്ക് ദേശീയഘടകം തീരുമാനിച്ചത് എന്നാണ് വിവരം.

പഞ്ചാബ്, ഹരിയാന, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എഎപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞപ്പോഴും കേരളത്തില്‍ ഇത് സാധ്യമാകാതിരുന്നതില്‍ ദേശീയ നേതൃത്ത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികളിലെ പ്രമുഖര്‍ എഎപിയിലെത്തുന്പോഴും കേരളത്തില്‍ നിന്നും ആരും എത്തിയില്ല.ഇത് നേതൃത്ത്വത്തിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

Related News