വിമാനയാത്രയ്ക്കിടയിൽ മദ്യം ഉപയോഗിക്കുന്നത് വിലക്കി എയർ ഇന്ത്യ

  • 25/01/2023



മുംബൈ : മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ. വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് എയർ ഇന്ത്യ വിലക്കി. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽനിന്ന് യാത്രക്കാർക്ക് ദുരനുഭവം ഉണ്ടായതിനെ തുടർന്ന് ഡിജിസിഎ പിഴ ഈടാക്കിയിരുന്നു.

ജനുവരി 19ന് നിലവിൽ വന്ന പോളിസി പ്രകാരം ക്യാബിൻക്രൂ നൽകുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാൻ യാത്രക്കാർക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. സ്വന്തം ബാഗിൽനിന്ന് മദ്യമെടുത്ത് കുടിക്കുന്നവരെ കണ്ടെത്താൻ ക്യാബിൻ ക്രൂവിന് പ്രത്യേക നിർദേശവും നൽകി.വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണം. ഇതിനായി വേണ്ടി വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കുക കൂടി വേണമെന്നും നയത്തിൽ വ്യക്തമാക്കുന്നു.

മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ മെല്ലെ സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. സന്തോഷത്തിനായി മദ്യം കഴിക്കുന്നതും എന്നാൽ മദ്യപിച്ച് ലക്കുകെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസ്സവും സൃഷ്ടിക്കുമെന്ന് തോന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ പറയുന്നു.

Related News