പരേഡ് ഗ്രൗണ്ട്‍സില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍

  • 26/01/2023

ഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ട്‍സില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനില്‍ മുന്‍ നിശ്ചയിച്ച പോലെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഭവന്‍ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എന്നാല്‍, മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പരിപാടിയില്‍ പങ്കെടുത്തത്.


പൂര്‍ണതോതില്‍ പരേഡ് നടത്താന്‍ ഹൈക്കോതി നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രമാനദണ്ഡങ്ങളുസരിച്ച്‌ പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്നായിരുന്നു തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് എന്ന കാരണം പറഞ്ഞാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ തവണയും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.

Related News