സര്‍ക്കാരുമായി ഗവര്‍ണ‍ര്‍ കൂടുതല്‍ അടുക്കുന്നു; സി വി ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം

  • 27/01/2023

ദില്ലി : ബംഗാള്‍ ഗവ‍ര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ബംഗാള്‍ ബിജെപിയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണ‍ര്‍ കൂടുതല്‍ അടുക്കുന്നുവെന്നാണ് പരാതി. ഇവ‍ര്‍‌ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി. ഇതിനിടെ ആനന്ദബോസ് ദില്ലിയിലെത്തി.


കേന്ദ്ര സര്‍ക്കാര്‍ വിളിപ്പിച്ചിട്ടാണ് ഗവര്‍ണര്‍ ദില്ലിയിലെത്തിയതെന്ന് സൂചനയുണ്ട്.ദില്ലിയിലെത്തിയ ഗവര്‍ണര്‍ ഇന്ന് അമിത് ഷായെ കണ്ടേക്കും. എന്നാല്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് വേണ്ടി എത്തിയതെന്നാണ് ഗവര്‍ണ്ണറോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Related News