തണുപ്പില്‍ നിന്ന് രക്ഷനേടാൻ കല്‍ക്കരി കത്തിച്ചു; കുവൈത്തില്‍ പ്രവാസി യുവതി ശ്വാസം മുട്ടി മരിച്ചു

  • 27/01/2023

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശ്വാസം മുട്ടി യുവതിക്ക് ദാരുണാന്ത്യം.. തണുപ്പില്‍ നിന്ന് രക്ഷനേടി യുവതി കൽക്കരി കത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നുണ്ട്. അടച്ചിട്ട മുറിക്കുള്ളിലെ കിടക്കയിലാണ് ഫിലിപ്പിനോ  യുവതിയെ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ കൽക്കരി കത്തിച്ച നിലയിലും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News