കുവൈത്തിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയില്‍

  • 27/01/2023

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി മൂന്നംഗ സംഘം ക്രിമിനല്‍ സെക്യൂരിട്ടി വിഭാഗത്തിന്‍റെ പിടിയിലായി. ഇവരില്‍ അഞ്ച് കിലോ ഹാഷിഷ്, 15,000 ലിറിക്ക ഗുളികകള്‍, ഒരു കിലോ കെമിക്കല്‍, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്ന് ലഭിച്ച പണവും കണ്ടെത്തിയിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. മയക്കുമരുന്ന് കടത്തുകാരെയും ഡീലർമാരെയും നേരിടുന്നതിനായി കര്‍ശന പരിശോധനകള്‍ തുടരുമെന്നും വിനാശകരമായ ഈ വിപത്തിനെ തുടച്ച് നീക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News