ഭാര്യയുമായി വഴക്കിട്ടു; മൂന്നു വയസ്സുകാരനായ മകനെ തൂമ്ബാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്

  • 27/01/2023

ലക്നൗ: ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്ബാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഹൊസ്സെയിന്‍ഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഹൊസ്സെയ്ന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചിത്തിസാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്ര കിഷോര്‍ ലോധി എന്നയാളാണ് തൂമ്ബാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.


''ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുന്നത്. വഴക്കിനൊടുവില്‍ ഇയാള്‍ മകനെ തൂമ്ബാ കൊണ്ട് ആക്രമിക്കുകയായിരുന്നു.'' സര്‍ക്കിള്‍ ഓഫീസര്‍ വീര്‍സിംഗ് പറഞ്ഞു. കൊലക്ക് ശേഷം മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു.

ഇയാളുടെ ഭാര്യയാണ് കൊലപാതകത്തെക്കുറിച്ച്‌ പോലീസില്‍ വിവരമറിയിച്ചത്. പൊലീസ് മൃതദേഹം കണ്ടെടുക്കുകയും ലോധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News