ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

  • 27/01/2023

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടയില്‍ ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.


ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു.ഇതിന്‍്റെ ഭാഗമായിരുന്നു ഗവര്‍ണറെ സര്‍വകലാശാല ചാന്‍സര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ മമത സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ നിലവിലെ ഗവര്‍ണറുമായി സര്‍ക്കാര്‍ കൂടുതല്‍ അടുക്കുന്നതിന്‍്റെ ഭാഗമായിട്ടാണ് ഭാഗമായി മമത സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്‌എന്നാണ് വിലയിരുത്തലുകള്‍.

ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ചങ്ങാത്തത്തിലുള്ള അതൃപ്തിയെ തുടര്‍ന്ന് ആനന്ദബോസിനെതിരെ സംസ്ഥാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറെ ദില്ലിക്ക് വിളിപ്പിച്ചു.പിന്നാലെ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനല്ല തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് നിയോഗിച്ചതെന്ന് ആനന്ദ ബോസ് പ്രതികരിച്ചിരുന്നു .

Related News