രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞന്‍ ശ്രീകൃഷ്ണനും ഹനുമാനുമാണ്: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

  • 29/01/2023

പുനെ: രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞന്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനും ആയിരുന്നു. ഹനുമാന്‍ ഏല്‍പ്പിച്ച ദൗത്യത്തിനേക്കാള്‍ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങള്‍ ഒരുമിച്ച്‌ ചെ‌യ്ത നയതന്ത്രജ്ഞനായിരുന്നു ഹനുമാന്‍. നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണന്‍. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം. പാണ്ഡവരുടെ കീര്‍ത്തി കൗരവരേക്കാള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പാണ്ഡവര്‍ക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതുപോലെ അയല്‍ക്കാരെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറാത്തിയിലേക്ക് 'ഭാരത് മാര്‍ഗ്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത തന്റെ ഇംഗ്ലീഷ് പുസ്തകമായ "ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പാക്കിസ്ഥാനിലെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ പ്രതികരിക്കാന്‍ കഴിയില്ല. പാകിസ്ഥാന്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നത് വാസ്തവമാണ്. മറ്റൊരു രാജ്യമായ ശ്രീലങ്കയും പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Related News