രാജ്യാഭിമാനം വാനോളം ഉയര്‍ത്തി ദില്ലിയില്‍ ബീറ്റിംഗ് ദ റിട്രീറ്റ്; റിപ്പബ്ലിക് ദിനഘോഷങ്ങൾക്ക് സമാപനം

  • 29/01/2023

ദില്ലി: രാജ്യാഭിമാനം വാനോളം ഉയര്‍ത്തി ദില്ലിയില്‍ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച്‌ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കള്‍ ചടങ്ങിനെത്തി. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാന്‍ഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി.


ശക്തമായ മഴയിലും ഊര്‍ജവും ആവേശവും ഒട്ടും ചോരാതെയാണ് വിജയ് ചൗക്കില്‍ ബീറ്റിംഗ് ദ റിട്രീറ്റ് നടന്നത്. വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡ് സംഘം ചടങ്ങിലുടനീളം അവതരിപ്പിച്ചത് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങളാണ്.

മഴകാരണം നേരത്തെ നിശ്ചയിച്ചിരുന്ന ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഒഴിവാക്കി, രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ച്‌ പരിഞ്ഞതോടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അവസാനിച്ചു. വിജയ് ചൗക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആന്‍ ഇന്ത്യന്‍ സംഘവും ചടങ്ങുകള്‍ കാണാനെത്തിയിരുന്നു. നേരത്തെ റിപ്പബ്ലിക് ദിനാഷോഘങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

Related News