സാങ്കേതിക തകരാർ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

  • 30/01/2023

ദില്ലി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്.


തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അല്‍പസമയം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യാത്ര നാളത്തേക്കു മാറ്റി.

Related News