കേരളത്തെ തൊടാതെ കേന്ദ്ര ബജറ്റ്, പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ല

  • 01/02/2023

ദില്ലി; കേരളത്തെ തൊടാതെ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ല. സ്കില്‍ സെന്‍ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കും. അസംസ്കൃത റബറിന്‍റെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ശബരി റെയില്‍പാതയുടെ അടിസ്ഥാന സൌകര്യവികസനത്തിന് പണം നല്‍കും.


സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്. എംയിസ് പ്രഖ്യാപനമില്ല. പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല. സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു.

Related News