അബദ്ധത്തിൽ കാളയുടെ മുന്നിൽ വീണു, ഭയന്നോടി കാളയും മനുഷ്യനും; വൈറലായി വീഡിയോ

  • 01/02/2023

ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളില്‍ നിന്ന് അല്‍പ്പം വിശ്രമിക്കാന്‍ ഇന്റര്‍നെറ്റില്‍ പങ്കിടുന്ന ഇത്തരം വൈറല്‍ വീഡിയോകള്‍ നമ്മെ സഹായിക്കുന്നു. ഇവയില്‍, മൃഗങ്ങളുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ട്.


ഇത്തരത്തില്‍ ഒരു വീഡിയോയെ പറ്റിയാണ് സംസാരിക്കാന്‍ പോകുന്നത്. മൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് . ഇവ സാധാരണയായി ഭയപ്പെടുത്തുന്നതാണ്. എന്നിരുന്നാലും, ഒരു മൃഗം ആക്രമിക്കുമെന്ന് ഭയന്ന് നടക്കുന്ന ഒരു മനുഷ്യന്റെ ഒരു വീഡിയോ തമാശയായി നിങ്ങള്‍ക്ക് കാണാന്‍ ആകുമോ? അത്തരത്തിലുള്ള ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

അബദ്ധത്തില്‍ കാളയുടെ മുന്നില്‍ വീണ മനുഷ്യന്റെ ദയനീയാവസ്ഥയാണ് വീഡിയോയില്‍. കാളയെ കണ്ടതോടെ അതിനെ ശല്യപ്പെടുത്താതെ കടന്നു പോകാന്‍ ആ മനുഷ്യന്‍ കഠിനമായി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.അദ്ദേഹം വളരെ സാവധാനത്തില്‍ നീങ്ങുന്നു വളരെ ജാഗ്രതയോടെ , ചെറിയ ചുവടുകള്‍ വെച്ചാണ് മുന്നോട്ട് നീങ്ങുന്നത്. താന്‍ സുരക്ഷിതമായ അകലത്തില്‍ എത്തിയെന്നറിഞ്ഞ ശേഷമാണ് അവിടെ നിന്ന് പോകുന്നത്.

ഇതിന് ശേഷമാണ് സംഭവം രസകരമാകുന്നത്. മനുഷ്യന്‍ ഒരു വശത്ത് ഓടുമ്ബോള്‍ കാള മറുവശത്തേക്ക് ഓടുന്നു. അപ്പോള്‍ ശരിക്കും ഭയന്നത് ആരാണെന്നാണ് കാഴ്ചക്കാരുടെ ചോദ്യം. എന്തായാലും വീഡിയോ അതി വേഗത്തിലാണ് വിവിധ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.

Related News