ബിബിസി ഡോക്യുമെന്ററി വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയിൽ

  • 02/02/2023

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഡോക്യുമെന്ററി വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.


മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടേതാണ് ഒരു ഹര്‍ജി. അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയാണ് രണ്ടാമത്തെ ഹര്‍ജിക്കാരന്‍.

ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികളില്‍ നേരത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വിമര്‍ശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹര്‍ജികളെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.

Related News