കൊളീജിയം ശുപാര്‍ശക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

  • 04/02/2023

ന്യൂഡല്‍ഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. രാജസ്ഥാന്‍, പട്ന, മണിപുര്‍, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്.


രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, പട്ന ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് അഹ്സാനുദ്ദീന്‍ അമാനുള്ള, മണിപുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാര്‍, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.

ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ച് പേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

Related News