ന്യൂമോണിയ മാറാന്‍ മന്ത്രവാദം; പഴുപ്പിച്ച ഇരുമ്ബു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു

  • 04/02/2023

ഭോപാല്‍: ന്യൂമോണിയ മാറാന്‍ മന്ത്രവാദം നടത്തി പഴുപ്പിച്ച ഇരുമ്ബു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ക്രൂരമായ മന്ത്രവാദത്തിന് വിധേയയാക്കിയിരുന്നു.


51 തവണ ഇരുമ്ബുദണ്ഡുകൊണ്ട് കുഞ്ഞിന്റെ വയറ്റില്‍ പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയില്‍ കഴിഞ്ഞെന്നാണ് വിവരം. കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഷാഹ്ദോലില്‍ ഇത്തരത്തിലുള്ള മന്ത്രവാദ ചികിത്സാ രീതികള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്.

Related News