സോഷ്യല്‍ മീഡിയ വഴി ആള്‍മാറാട്ടം; യുവതികളെ കെണിയിലാക്കി പീഡിപ്പിച്ച ഐ.ടി ജീവനക്കാരന്‍ അറസ്റ്റില്‍

  • 04/02/2023

ബംഗളുരു : സോഷ്യല്‍ മീഡിയ വഴി ആള്‍മാറാട്ടം നടത്തി യുവതികളെ കെണിയിലാക്കി പീഡിപ്പിച്ച ഐ.ടി ജീവനക്കാരന്‍ അറസ്റ്റില്‍. ദിലീപ് പ്രസാദ് (28) എന്ന യുവാവിനെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. 13 യുവതികളെ ഇയാള്‍ കബളിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. ഐ.ടി മേഖലയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.


തൊഴില്‍ രഹിതരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളുമായി ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. മോണിക്ക, മാനേജര്‍ എന്നീ അപരനാമങ്ങള്‍ ഉപയോഗിച്ച്‌ ജോലി വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറികളില്‍ എത്തിച്ചാിയിരുന്നു പീഡനം.

കൂടാതെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ തട്ടിപ്പിനിരയായ യുവതികളില്‍ ഒരാള്‍ ജനുവരിയില്‍ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കിയിരുന്നു. ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് ഇയാള്‍ യുവതികളെ കെണിയിലാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related News