2024 ൽ കർഷക സർക്കാർ അധികാരത്തിലെത്തും, എല്ലാം തിരികെ പിടിക്കും: കെ ചന്ദ്രശേഖര്‍ റാവു

  • 05/02/2023

മുംബൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് മേധാവിയുമായ കെ ചന്ദ്രശേഖര്‍ റാവു. ബിആര്‍എസ് രൂപീകരണത്തിന് ശേഷം, തെലങ്കാനയ്ക്ക് പുറത്തുനടത്തിയ ആദ്യ പൊതു സമ്മേളനത്തിലാണ് കെസിആര്‍ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ നാംദെദിലാണ് പരിപാടി നടന്നത്.


മോദി സര്‍ക്കാര്‍ ഊര്‍ജ മേഖലയെ മൊത്തമായി സ്വകാര്യ വത്കരിച്ചിരിക്കുകയാണ്. അദാനിക്കും അംബാനിക്കും എല്ലാം നല്‍കി. ഇപ്പോള്‍ നരേന്ദ്ര മോദി അധികാരത്തിലാണ്. അദ്ദേഹത്തിന് എത്ര വേണമെങ്കിലും സ്വകാര്യവത്കരണം നടത്താം. എന്നാല്‍ 2024ല്‍ ഞങ്ങളാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. ഊര്‍ജ മേഖലയെ സ്വകാര്യമേഖലയില്‍ നിന്നും തിരികെ പിടിക്കും. 90 ശതമാനം ഖനികളും ദേശസാത്കരിക്കും- അദ്ദേഹം പറഞ്ഞു.

'ടിആര്‍എസ് ബിആര്‍എസ് ആയത് ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ ആകാനാണ്. 'ആപ് കി ബാര്‍ കിസാന്‍ സര്‍ക്കാര്‍' എന്നാണ് തങ്ങളുടെ മുദ്രാവാക്യം. എന്തുകൊണ്ടാണ് കര്‍ഷകര്‍ രാജ്യത്ത് ഇത്രയും ബുദ്ധുമുട്ട് അനുഭവിക്കുന്നതെന്ന് ചിന്തിക്കണം. അന്നദാതാക്കള്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്? അവര്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കാന്‍ നമുക്ക് സാധിക്കില്ലേ? അത് നല്‍കാന്‍ പറ്റും. പക്ഷേ മാറിമാറിവന്ന സര്‍ക്കാരുകള്‍ അതൊന്നും ചെയ്തില്ല. ഇതെല്ലാം ചെയ്യണമെങ്കില്‍ ഒരു കര്‍ഷക സര്‍ക്കാര്‍ അധികാരത്തിലെത്തണം'- അദ്ദേഹം പറഞ്ഞു.

Related News