ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍; വിഐപി ക്വോട്ട ഒഴിവാക്കി

  • 06/02/2023

ന്യൂഡല്‍ഹി: ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിഐപി ക്വോട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ്ജ് തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കുമ്ബോള്‍ രണ്ടു പോയിന്റുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനും സൗകര്യമുണ്ടാകും. 300 രൂപയുടെ ഹജ്ജ് അപേക്ഷാ ഫീസ് ഒഴിവാക്കി.

ഹജ്ജ് അപേക്ഷകര്‍ക്ക് അടുത്തുള്ള വിമാനത്താവളത്തില്‍നിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഹജ്ജിന്റെ യാത്രച്ചെലവ് വര്‍ധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ പുറപ്പെടല്‍ പോയിന്റ് നല്‍കുന്നതോടെ നിരക്ക് കുറയ്ക്കാനാകും.

നേരത്തെ, ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക. കോവിഡിനു മുന്‍പ്, 2019ല്‍ ഇന്ത്യയില്‍നിന്നുള്ള 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട. എന്നാല്‍ 2020ല്‍ 1.24 ലക്ഷമായി കുറഞ്ഞു.

Related News