മധുരയിൽ ഐസ്‌ക്രീമിൽ ചത്തതവള; മൂന്ന് കുട്ടികൾക്ക് ഛർദി

  • 07/02/2023

മധുര: മധുര തിരുപ്പരന്‍കുണ്ട്രത്ത് ഐസ്ക്രീം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ കഴിച്ച ഐസ്ക്രീമില്‍ നിന്ന് ചത്ത തവളയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മധുരയില്‍ ഞായറാഴ്ചയാണ് സംഭവം. മധുര ടിവിഎസ് നഗര്‍ സ്വദേശികളായ അന്‍മ്ബു ശെല്‍വം- എ ജാനകി ശ്രീ ദമ്ബതികളുടെ മക്കളായ മിത്രാശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), സഹോദരന്‍്റെ മകള്‍ ധരണിശ്രീ (മൂന്ന്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


തൈപ്പൂയത്തോടനുബന്ധിച്ച്‌ ഞായറാഴ്ച ശെല്‍വനും കുടുംബവും സഹോദരന്‍്റെ കുടുംബവും തിരുപ്പറന്‍കുണ്ട്രത്തുള്ള അരുള്‍മിക് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം തൊട്ടടുത്തുള്ള കടയില്‍നിന്ന് കുട്ടികള്‍ക്ക് ജിഗര്‍തണ്ട ഐസ്ക്രീം വാങ്ങി നല്‍കി.

എന്നാല്‍ അതില്‍ ഒരാളുടെ ഐസ്ക്രീമില്‍ ചത്ത തവളയെ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് കുട്ടികള്‍ക്കും ഛര്‍ദിയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ തിരുപ്പറന്‍കുണ്ട്രത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ തിരുപ്പറന്‍കുണ്ട്രം പോലീസ് കേസെടുത്തു. കടയുടമ എസ് ദുരൈരാജനെതിരെ ഐപിസി 273 പ്രകാരമാണ് കേസെടുത്തത്.

അതേസമയം കര്‍ണാടകയിലെ മംഗലാപുരത്ത് സ്വകാര്യ നഴ്‌സിംഗ് കോളേജിലെ നൂറിലധികം വിദ്യാര്‍ത്ഥികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ അത്താഴം കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 137 വിദ്യാര്‍ത്ഥികള്‍ക്കാണ് പെട്ടെന്ന് അസുഖം ബാധിച്ചത്. മംഗളൂരുവിലെ ശക്തിനഗര്‍ മേഖലയിലാണ് സംഭവം.

Related News