സിറിയയ്‌ക്ക് 6 ടൺ ദുരിതാശ്വാസ സാമാഗ്രികൾ നൽകി ഇന്ത്യ

  • 09/02/2023



ന്യൂഡൽഹി: ഭൂകമ്പത്തിന്റെ ഞെട്ടലിൽ സ്തംഭിച്ച് നിൽക്കുന്ന സിറിയയ്‌ക്ക് 6 ടൺ ദുരിതാശ്വാസ സാമാഗ്രികൾ നൽകി ഇന്ത്യ. ആവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമുൾപ്പടെ അടിസ്ഥാനാവിശ്യ സാധനങ്ങളാണ് സിറിയയ്‌ക്ക് കൈമാറിയിരിക്കുന്നത്. സി-130ജെ മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിൽ അയച്ച ചരക്കുകൾ ഇന്ത്യൻ ഉദ്യോഗസ്ഥൻ കെ യാദവ് സിറിയയ്‌ക്ക് കൈമാറി.

അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന മരുന്നുകളും ഉപകരണങ്ങളുമാണ് ചരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പോർട്ടബിൾ ഇസിജി മെഷീനുകളും പേഷ്യന്റ് മോണിറ്ററുകളും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസത്തെ ഭൂകമ്പത്തിൽ തകർന്നു നിൽക്കുന്ന തുർക്കിയെ പിന്തുണയ്‌ക്കുന്നതിനായി തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചിരുന്നു. മൊബൈൽ ആശുപത്രി, നാല് സി -17 ഗ്ലോബ്മാസ്റ്റർ മിലട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തിനുമായി പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെ സിറിയയിൽ വിന്യസിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related News