ത്രിപുരയിൽ അതിശക്തമായ പോരാട്ടത്തിനൊരുങ്ങി ബി ജെ പി; പ്രകടന പത്രിക പുറത്തിറക്കി

  • 09/02/2023

അഗര്‍ത്തല: അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ നില്‍ക്കുന്ന ത്രിപുരയില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഇക്കുറി അതിശക്തമായ പോരാട്ടമാണ് ത്രിപുരയില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഏറെക്കാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തിപ്ര മോത പാര്‍ട്ടി ഒരു ഭാഗത്തുണ്ട്. മറുഭാഗത്ത് നിലവിലെ ഭരണകക്ഷിയായ ബിജെപിയാണ്.


ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കിയത്. പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്കൂട്ടര്‍, പി എം ഉജ്ജ്വല യോജന വഴി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ത്രിപുരയില്‍ വരാനിരിക്കുന്നത് ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ 50 ല്‍ അധികം സീറ്റ് ലഭിക്കും. വര്‍ഷങ്ങളായുള്ള സിപിഎം - കോണ്‍ഗ്രസ് രഹസ്യ ബന്ധം ഇപ്പോള്‍ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാര്‍ട്ടിയുടെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Related News