'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

  • 10/02/2023

ന്യൂഡല്‍ഹി: ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പാണ് ഉത്തരവ് പിന്‍വലിച്ചത്. പശുക്കളെ ആലിംഗനം ചെയ്യണമെന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് നടപടി.


വാലന്റൈന്‍സ് ഡേ 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്നായിരുന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഉത്തരവിറക്കിയത്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യയില്‍ ഏറിവരുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. 'പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്ബര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച്‌ ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും'- ഉത്തരവില്‍ പറഞ്ഞു.

Related News