ഓഹരി ഈട് നൽകി കൂടുതൽ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്

  • 11/02/2023



മുംബൈ: ഓഹരി ഈട് നൽകി കൂടുതൽ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എന‍ർജി, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളുടെ ഓഹരികൾ ഈടായി നൽകിയാണ് വായ്പ എടുത്തത്. അദാനി എന്‍റെർപ്രൈസസിന്‍റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്. 

അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകൾക്ക് പണം തിരിച്ചടയ്ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നൽകിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് അറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്ബിഐ ക്യാപ് ട്രെസ്റ്റീസ്. 

അദാനി പോർട്സ് 7500000 ഓഹരികളാണ് ഈട് നൽകിയത്. ആകെ ഓഹരിയുടെ. 35 ശതമാനം വരുമിത്. നേരത്തെ തന്നെ 0.65 ശതമാനം ഓഹരികൾ എസ്ബിഐ കാപ് ട്രസ്റ്റീയിൽ ഈട് നൽകിയിരുന്നു. ഇതോടെ ആകെ ഒരു ശതമാനം അദാനി പോർട്സ് ഓഹരികൾ എസ്ബിഐ ക്യാപ് ട്രസ്റ്റീയിൽ ഈട് നൽകി. സമാനമായ നിലയിൽ അദാനി ട്രാൻസ്മിഷന്റെ 13 ലക്ഷം ഓഹരികളും അദാനി ഗ്രീൻ എനർജിയുടെ 60 ലക്ഷം ഓഹരികളും ഈട് നൽകിയിട്ടുണ്ട്. 

Related News