ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെന്റിൽ ഉന്നയിക്കും

  • 12/02/2023

ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെന്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുക. അദാനി വിഷയത്തിലെ പ്രതിഷേധത്തിനൊപ്പമാകും ഗവർണർ നിയമന വിഷയവും ഉന്നയിക്കുന്നത്. നിയമനിർമ്മാണ നടപടിയിൽ കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭ പരിഗണിയ്ക്കും. നിയമമന്ത്രി കിരൺ റിജിജു ആണ് ബിൽ അവതരിപ്പിയ്ക്കുക. 

കഴിഞ്ഞ ദിവസമാണ് അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിനെ കേന്ദ്രം ആന്ധ്ര ഗവർണറായി നിയമിക്കുന്നത്. നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു. അബ്ദുൽ നസീർ കഴിഞ്ഞ മാസം നാലിനാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്.

2017 ൽ കർണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രിം കോടതിയിലെത്തുന്നത്. ബാബരി പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രാവശിഷ്ടങ്ങളുള്ള ഇടമാണെന്നും അത് രാമക്ഷേത്ര ട്രസ്റ്റിനു വിട്ടുനൽകണമെന്നും നിലപാടെടുത്ത അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു. മുത്തലാക്ക്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി മറ്റ് സുപ്രധാന വിധികളിലും അദ്ദേഹം പങ്കാളി ആയിട്ടുണ്ട്.

Related News