താലൂക്ക് ഓഫീസിലെ കൂട്ട അവധി: തഹസില്‍ദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടര്‍

  • 14/02/2023

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ തഹസില്‍ദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടര്‍. ഉദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തില്‍ കളക്ടര്‍ നാളെ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.


അവധി അപേക്ഷ നല്‍കിയവര്‍ക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്. എന്നാല്‍ അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാര്‍ക്ക് ഒന്നിച്ച്‌ അവധി നല്‍കിയ തഹസില്‍ദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍വീസ് സംഘടനകളും രംഗത്തുണ്ട്

വെള്ളിയാഴ്ച ആണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് അന്ന് ഓഫീസില്‍ എത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്‍കാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ.യു.ജനീഷ്‌കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായിരുന്നു.

Related News