മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും

  • 14/02/2023

ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഉമ്മൻചാണ്ടിയെ ഇന്നലെ സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് തെറാപ്പിക്ക് നിർദേശം നൽകിയിരിക്കുന്നത്. പോഷകാഹാര കുറവ് നികത്താനും പ്രതിരോധ ശേഷി വർധിപ്പിക്കാനുമാണ് ഇമ്യൂണോ തെറാപ്പി ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് ഉമ്മൻചാണ്ടിയുടെ ചികിത്സ. കുടുംബാംഗങ്ങളും മെഡിക്കൽ സംഘത്തിലെ ഡോക്ടർമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 12നാണ് ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്. നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻചാണ്ടിയെ, അണുബാധ പൂർണമായും മാറിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിത്സ.

Related News