മരണം വരെ ഭാര്യയുടെ ചിതാഭസ്മം സൂക്ഷിച്ചു; മരണ ശേഷവും പ്രണയം തുടർന്ന ദമ്പതികൾ

  • 14/02/2023

തന്റെ ഭാര്യ മരിച്ചിട്ടും അവരുടെ ഓര്‍മ്മകളില്‍ ജീവിച്ച, അവസാന ശ്വാസം വരെയും അവരുടെ ചിതാഭസ്മം സൂക്ഷിച്ച ഒരാളുടെ കഥയാണ് ഇത്.


ബിഹാറില്‍ നിന്നുമുള്ള ഭോലനാഥ് അലോക് ആണ് കഥയിലെ നായകന്‍. ഇപ്പോള്‍ അദ്ദേഹം ജീവനോടെ ഇല്ല. എങ്കിലും തന്റെ അവസാന കാലം വരെ അദ്ദേഹം ഭാര്യയുടെ ചിതാഭസ്മം സൂക്ഷിച്ചു. ഭാര്യയുടെ ഓര്‍മ്മയ്ക്ക് വേണ്ടിയായിരുന്നുവത്രെ ഇത്. താന്‍ മരിച്ച ശേഷം തന്റെ ചിതാഭസ്മവും ഭാര്യയുടെ ചിതാഭസ്മത്തിനൊപ്പം ചേര്‍ക്കണമെന്നും അതിലൂടെ മരണത്തിനുശേഷവും തങ്ങളുടെ പ്രണയം തുടരുമെന്നും തങ്ങള്‍ പിരിയില്ല എന്നുമാണ് അദ്ദേഹം കരുതിയിരുന്നത്.

എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം അതുപോലെ തന്നെ അദ്ദഹത്തിന്റെ മക്കള്‍ പൂര്‍ത്തീകരിച്ച്‌ കൊടുത്തു. 2022 ജൂണ്‍ 24 -ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരുമകന്‍ അശോക് സിങ് അദ്ദേഹത്തിന്റെ ആഗ്രഹം അതുപോലെ നടപ്പിലാക്കി കൊടുത്തു.

ഈ കഥകളെല്ലാം തുടങ്ങുന്നത് 1990 -ല്‍ അലോകിന്റെ ഭാര്യ പദ്മ റാണി മരിച്ചതോടെയാണ്. അത് കഴിഞ്ഞ് 32 വര്‍ഷം അലോക് തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയില്‍ കെട്ടിത്തൂക്കി. എല്ലാ ദിവസവും അലോക് ആ മാവിന്റെ അടുത്തെത്തുകയും ചിതാഭസ്മത്തിന് താഴെയായി ഒരു റോസാപുഷ്പം വയ്‍ക്കുകയും ചെയ്യും.

അങ്ങനെയാണ് അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരുമകനും കുടുംബാംഗങ്ങള്‍ ഇരുവരുടെയും ചിതാഭസ്മം ഒന്നിച്ചാക്കിയത്. മാത്രമല്ല, അത് അവര്‍ മാവിന്റെ ചില്ലയില്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ കുടുംബത്തില്‍ ആരെങ്കിലും പുറത്ത് പോവുകയാണ് എങ്കില്‍ അവിടെ ചെന്ന് മുത്തശ്ശനെയും മുത്തശ്ശിയും ഓര്‍ത്താണ് പോകുന്നത്. തന്റെ അമ്മായിഅച്ഛന്റെ ഭാര്യയോടുള്ള സ്നേഹം പുതുതലമുറ കണ്ട് മനസിലാക്കേണ്ടതാണ് എന്ന് അലോകിന്റെ മരുമകന്‍ പറഞ്ഞു.

Related News