ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലും സിറിയയിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കുവൈത്ത്; 42 ശസ്ത്രക്രിയകൾ നടത്തി കുവൈത്തി സംഘം

  • 14/02/2023

കുവൈത്ത് സിറ്റി: ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലും സിറിയയിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കുവൈത്ത്. ഭൂകമ്പത്തിൽ പരിക്കേറ്റവർക്കായി തുടർച്ചയായ മൂന്നാം ദിവസവും കുവൈത്ത് ഷിഫ ഹ്യുമാനിറ്റേറിയൻ ടീം അടിയന്തര ശസ്ത്രക്രിയകൾ നടത്തി. പരിക്കേറ്റവർക്ക് തുടകളിലും തോളുകളിലും കൈകളിലും ഇരട്ട ഒടിവുകളും പുറകിലും തുടയിലും ടിഷ്യു നഷ്ടപ്പെട്ട അവസ്ഥയുമുണ്ടായിരുന്നുവെന്ന് പ്ലാസ്റ്റിക്ക് സര്‍ജറി കണ്‍സള്‍ട്ടന്‍റ് ഡോ. അബ്‍ദുള്‍അസീസ് അല്‍ റഷീദ് പറഞ്ഞു. ഓർത്തോപീഡിക്, പ്ലാസ്റ്റിക്, എമർജൻസി സർജന്മാർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം, ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്കായി 42 ശസ്ത്രക്രിയകളാണ് നടത്തിയത്. മരുന്നുകൾ, ഫീൽഡ് ട്രീറ്റ്‌മെന്റ്, ഹീറ്റിംഗ് സപ്ലൈസ് എന്നിവയും മെഡിക്കൽ സംഘം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News