കരുതലിന്റെ വളയങ്ങൾക്ക് ആദരം നൽകി കെ കെ ഐ സി

  • 16/02/2023

 

കുവൈറ്റ്-  വിദ്യ തേടി യാത്രപോകുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി വിദ്യാലയത്തിൽ എത്തിക്കുന്ന കരങ്ങൾക്ക് ഒരു ആദരം. 

ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സയിലെ ഡ്രൈവർമാരെയാണ്  കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്  ആദരിച്ചത്. 

സബാഹ്, ഷാജി, എന്നീ ഡ്രൈവർമാരാണ്  വർഷങ്ങളായി മദ്രസ്സയിലെ വിദ്യാർത്ഥികളുടെ ട്രാൻസ്‌പോർട്ടേഷൻ ഏറ്റവും സ്ത്യുത്യർഹമായി നിർവഹിക്കുന്നത്. 

മദ്രസ്സ സദർ സാജു ചെമ്മനാട്, പി ടി എ ഭാരവാഹികളായ ശാഹുൽ ഹമീദ്, സിറാജ് കാലടി, ഷഫീഖ് പി പി, .ശരീഫ് വി എം. നസീർ മംഗഫ്. ഹനുദ് ഫഹാഹീൽ. ഫൈസൽ മാണിയൂർ എന്നിവർ സംബന്ധിച്ചു.

Related News