ഒരിക്കല്‍ കൂടി റഫേല്‍ വിമാനം പറത്തി റെക്കോര്‍ഡിട്ട് എംപി രാജിവ് പ്രതാപ്

  • 16/02/2023

റ്റ്ന: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ രാജിവ് പ്രതാപ് റൂഡി ഒരിക്കല്‍ കൂടി റഫേല്‍ വിമാനം പറത്തി റെക്കോര്‍ഡിട്ടു. ബിഹാറിലെ സരനില്‍ നിന്നുള്ള എംപി രാജിവ് പ്രതാപ് മാത്രമാണ് വാണിജ്യ പൈലറ്റ് ലൈസന്‍സുള്ള ഏക പാര്‍ലമെന്റേറിയന്‍. ഒരു നാഴികക്കല്ലുകൂടിയാണ് റഫേല്‍ വിമാനം രണ്ടാം തവണയും പറത്തിക്കൊണ്ട് അദ്ദേഹം പിന്നിട്ടത്. 40 മിനുട്ടാണ് ബെംഗളൂരുവില്‍ നടന്നു വരുന്ന എയ്റോ ഇന്ത്യ 2023-ല്‍ അദ്ദേഹം റഫേല്‍ യുദ്ധ വിമാനം പറത്തിയത്.


2017ല്‍ ബംഗളൂരുവില്‍ നടന്ന ഇതേ എയ്‌റോ ഇന്ത്യ ഇവന്റിലായിരുന്നു രാജിവ് പ്രതാപ് ആദ്യമായി റാഫേലില്‍ പറന്നത്. ഫ്രഞ്ച് ഏവിയേഷന്‍ കമ്ബനിയായ ദസ്സാള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച റാഫേലിന്റെ ആദ്യ ബാച്ച്‌ 2020 സെപ്തംബറില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നിരുന്നു.

ചൊവ്വാഴ്ച എയര്‍ ഷോയ്ക്കിടെ ഇരട്ട സീറ്റുള്ള വിമാനം പറന്നുയര്‍ന്ന് പ്രദര്‍ശനം നടത്തി. അഞ്ചാം തലമുറ യുദ്ധ വിമാനമാണിത്. അതില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിവേഗതയില്‍ പറക്കുന്ന വിമാനത്തിന് ശത്രു റഡാറുകളില്‍ നിന്ന് ഒളിക്കാനുള്ള ശേഷിയുണ്ട്. 

Related News