മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല ഏറ്റെടുത്ത് രമേശ്‌ ചെന്നിത്തല

  • 16/02/2023

മുംബൈ: മഹാരാഷ്ട്രയിലെ പാര്‍ക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയാണ് നിയോഗിച്ചിട്ടുള്ളത്.


പി സി സി അധ്യക്ഷന്‍ നാനാ പടോലെയും മുതിര്‍ന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. തൊറാട്ട് നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചിരുന്നു. പ്രതിസന്ധി ഇത്രയും രൂക്ഷമായ അവസ്ഥയിലാണ് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ചത്.

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രിയ പ്രതിസന്ധി സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാളെ ഉത്തരവിറക്കും. എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷവും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പക്ഷവും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്

Related News