ബിബിസി ഓഫീസിൽ നടന്നത് ചട്ടങ്ങൾക്ക് അനുസൃതമായ പരിശോധനയെന്ന് ആദായ നികുതി വകുപ്പ്

  • 16/02/2023

മുംബൈയിലും ഡൽഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ റെയ്ഡുകളോട് പ്രതികരിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി ചട്ടങ്ങൾക്ക് അനുസരിച്ചാണ് പരിശോധന നടന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തി. ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തള്ളി. 

സർവെ നടപടികളുടെ ഭാഗമായി ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ക്ലോൺ ചെയ്ത പ്രധാന ഉപകരണങ്ങൾ നടപടിക്ക് ശേഷം തിരികെ നൽകിയെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഓഫീസിലെ ജീവനക്കാരെ പതിവ് പോലെ പ്രവർത്തിക്കാനും പുറത്ത് പോകാനും അനുവദിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും റെയ്ഡിന് പിന്നാലെ ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവർത്തനം തുടരുമെന്നാണ് റെയ്ഡിനെ സംബന്ധിച്ച് ബിബിസി പ്രതികരിക്കുന്നത്. അന്വേഷണത്തിൽ ആദായ നികുതി അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.

Related News