കെ.കെ.ഐ.സി ശർഖ് സിറ്റി യൂണിറ്റ് പ്രചാരണ സമ്മേളനം

  • 18/02/2023


കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ ഫെബ്രുവരി 24 ന് നടക്കുന്ന എൻലൈറ്റിനിങ് കോൺഫറൻസിന്റെ ഭാഗമായി ശർഖ് സിറ്റി യൂണിറ്റുകൾ സംയുക്തമായി പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

ശർഖ് അവാദി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സൈദലവി സുല്ലമി ഖുർആനും നമ്മളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

 കെ.കെ.ഐ.സി സാൽമിയ സോൺ പ്രസിഡൻറ് ശമീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ , കെ കെ ഐ സി സോഷ്യൽ വെൽഫയർ സെക്രട്ടറി അസ്‌ലം കാപ്പാട് ഉത്ഘടനം ചെയ്തു. 

സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി അൻസാരി സ്വാഗതവും , ശർഖ് യൂണിറ്റ് ജനറൽ സെക്രട്ടറി നജ്മൽ നന്ദിയും പറഞ്ഞു.

Related News