ഹെൽത്ത് & ഫിറ്റ്നസ് സെമിനാർ ഇന്ന്

  • 19/02/2023


അബ്ബാസിയ: രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് & ഫിറ്റ്നസ് സെമിനാർ ഇന്ന് (ശനി) വൈകുന്നേരം 8 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടക്കും.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഭക്ഷണ ക്രമീകരണങ്ങൾ, വ്യായാമ മുറകൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. ഐ സി എഫ് ദഅവാ പ്രസിഡന്റ് അഹമ്മദ് സഖാഫി കാവനൂർ സെമിനാർ ഉദ്ഘാടനം ചെയ്യും. യുനാനി റിസെർച്ച്‌ സ്കോളർ ഡോ. സയിദ് സൈഫുദ്ധീൻ അൽ ഹാദി (Chiropractor) പഠനം അവതരിപ്പിക്കും. ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, അനസ് എടമുട്ടം, ശാഫി കലന്തർ തുടങ്ങിയവർ സംബന്ധിക്കും.

Related News