കെ കെ എം എ കുടുംബ ക്ഷേമ നിധി വിതരണം കോഴിക്കോട് വെച്ചു നടക്കും

  • 19/02/2023


കുവൈറ്റ്‌: കുവൈത്ത് കേരള മുസ്ലിം അസോസിയേഷനിൽ (കെ കെ എം എ ) അംഗമായിരിക്കെ മരണപ്പെട്ട പത്തൊൻപതു അംഗങ്ങളുടെ കുടുംബ ങ്ങൾക് ഉള്ള ക്ഷേമ നിധി കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് അവരുടെ കുടുംബങ്ങളെ ഏല്പിക്കും 

കെകെഎംഎ അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ കുടുംബ സംരക്ഷരണം ഏറ്റെടുത്തു കൊണ്ട് കെ കെ എം എ പതിറ്റാണ്ടുകളായി തുടരുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഇത് വരെ 222 പേരുടെ കുടുംബങ്ങൾക്ക് സഹായം വിതരണം പൂർത്തിയാക്കി 

2023 ഫെബ്രുവരി 21 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട്
എം എസ്സ് എസ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുവൈറ്റിൽ നിന്നും സംഘടന അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഒത്തു ചേരലുകളാണ് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്നത് 
എൻജിനീയർ സലാഹുദ്ധീൻ സാഹിബ്‌ ( വൈസ് ചെയർമാൻ ആസ്റ്റർ മിംസ് അക്കാദമി ) 
പ്രമുഖ പണ്ഡിതൻ അൽഹാഫിള് അനസ് മൗലവിയും, ജെ ഡി റ്റി പ്രസിഡന്റ്‌ ഡോ. ഇദ്‌രീസും (തണൽ)
കെ കെ എം എ കേന്ദ്ര - സംസ്ഥാന - ബ്രാഞ്ച് - സോൺ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും .

Related News