സ്നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുക: അഡ്വ. ഏ.എം.ആരിഫ് (എം.പി)

  • 19/02/2023



കുവൈത്ത് സിറ്റി:  പരസ്പരം പകയും വിദ്വോഷവും വളർത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ സ്നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് നമ്മിൽ നിന്നും ഉണ്ടാകേണ്ടത് എന്ന് ഏ.എം. ആരിഫ് എം.പി പ്രസ്താവിച്ചു.  ഐ.സി.എഫ് അടക്കമുള്ള സുന്നീ സംഘടകളും അതിന്റെ നേതാക്കളും ഈ രംഗത്ത് നടത്തുന്ന സേവനങ്ങൾ  വിലമതിക്കാൻ കഴിയാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മറ്റി സ്നേഹ കേരളം ക്യമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹാർമണി കോൺക്ളേവ്' വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിശ്വാസാചരങ്ങഹളുടെ പേരിൽ മനുഷ്യനെ അകറ്റി നിർത്തുന്നതിന് പകരം മാനവീക മൂല്യങ്ങളുടെ ചരടിൽ മനുഷ്യരെ കോർത്തു നിർത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എഫ് കുവൈത്ത് നാഷണൽ  പ്രസിഡന്റ്  അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു.  നാഷണൽ ജനറൽ സെക്രട്ടറി അബ്ദുള്ള വടകര പ്രമേയ പ്രഭാഷണം നടത്തി. കുവൈത്ത് ഇന്ത്യൻ ബിസിനസ് കൗൺസിൽ  സെക്രട്ടറി സുരേഷ്, സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൾ ഡോക്ടർ ബിനുമോൻ എന്നിവർ സംസാരിച്ചു.  നാഷണൽ അഡ്മിൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി സ്വാലിഹ്  കിഴക്കേതിൽ നന്ദിയും പറഞ്ഞു.

Related News