കെ.കെ.ഐ.സി. എൻലൈറ്റനിങ് കോൺഫറൻസ്: മഹ്ബൂല പ്രചാരണ സംഗമം

  • 19/02/2023

മഹ്ബൂല: കെ.കെ.ഐ.സി. എൻ ലൈറ്റനിങ് സമ്മേളനത്തിന്റെ സന്ദേശ പ്രചാരണാർത്ഥം മഹ്ബൂല യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ സംഗമം സംഘടിപ്പിച്ചു. മഹ്ബൂല ബ്ലോക്ക് 1 ലെ മലയാള ഖുതുബ നടക്കുന്ന പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്കു ശേഷം ചേർന്ന സംഗമത്തിൽ 'അധർമകാലത്തെ ആദർശ ജീവിതം' എന്ന വിഷയത്തിൽ ഷബീർ സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. വർധിച്ചുവരുന്ന അധാർമിക പ്രവണതകൾക്കെതിരെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങളിലൂന്നി ഉറച്ച നിലപാടുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഉണർത്തി.

നൗഫൽ സ്വലാഹി, സിറാജുദീൻ കാലടി എന്നിവർ സംസാരിച്ചു.

Related News