മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല; റെയ്ഡിനെതിരെ ബി ബി സി

  • 19/02/2023

ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ക്കെതിരെ ബിബിസിയുടെ ലേഖനം. പരിശോധനയ്ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസുമാര്‍ക്കുമെതിരെ ബിബിസി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. ബിബിസി ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമര്‍ശനം.


പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാന്‍ ആയില്ല. ഐടി ഉദ്യോഗസ്ഥരും പൊലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍വേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച്‌ ഒന്നും എഴുതാന്‍ ഡല്‍ഹി ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.

മാധ്യമപ്രവര്‍ത്തകരുടെ കംപ്യുട്ടറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ നിരന്തരമായി അഭ്യര്‍ഥിച്ചതിന്റെ ഫലമായി ചിലരെ അതിന് അനുവദിച്ചെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗത്തിലുള്ള മാധ്യമപ്രവര്‍ത്തകരെ അതില്‍നിന്നു വിലക്കി. പ്രക്ഷേപണം സമയം അവസാനിച്ചതിനു ശേഷം മാത്രമാണ് ഈ ഭാഷകളിലുള്ളവരെ ജോലി ചെയ്യാന്‍ അനുവദിച്ചത്. ക്രമക്കേട് സംബന്ധിച്ച്‌ ഐടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും ബിബിസി വ്യക്തമാക്കി.

Related News