കെ കെ എം എ യുടെ കാരുണ്യ പ്രവാഹം: 12 മണിക്കൂർ കൊണ്ട് 2375 ബ്ലാങ്ക്റ്റ് സമാഹരിക്കുവാൻ സാധിച്ചു

  • 20/02/2023


കുവൈറ്റ്‌ : ശക്തമായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട പതിതരായ സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിൻ്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കുവൈത്തിലെ പ്രമുഖ ജനകീയ സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സമാഹരിച്ച 2275 ബ്ലാങ്കറ്റുകൾ കുവൈത്ത് റെഡ് ക്രസൻ്റിന് കൈമാറി.

ഇരുപതിനല് മണിക്കൂർ ബ്ലാങ്കറ്റ് ചലഞ്ചിലൂടെ കെ കെ എം എ ബ്രാഞ്ചുകളിലൂടെ സംഭരിച്ച ബ്ലാങ്കറ്റ് കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി അധികൃതർക്ക് കെ കെ എം എ കൈമാറി.

റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിനിധി കളായ അബ്ദുൽ റഹ്മാൻ മുഹമ്മദ് സൗദ് ( ജനറൽ മാനേജർ കുവൈറ്റ്‌ റെഡ് ക്രെസെന്റ് ) ഖാസിം അൽബ്ലോഷ് ( ഡിപ്പാർട്മെന്റ് മാനേജർ ) അബ്ദുൽ റഹ്മാൻ സാലിഹ് എന്നിവർ സ്വീകരിച്ചു. 

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ നടത്തുന്ന കാരുണ്യ പ്രവത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും ഇനിയും നൻമ നിറഞ്ഞ പ്രവര്ത്തനങ്ങൾ നടത്തുവാൻ കഴിയട്ടെയെന്നും ചടങ്ങിൽ പങ്കെടുത്ത കുവൈറ്റ് റെഡ് ക്രെസെന്റ് സൊസൈറ്റി ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ മുഹമ്മദ് സഹൂദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെ കെ എം എ കേന്ദ്ര - സോൺ - ബ്രാഞ്ച് - യൂണിറ്റ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുവൈത്ത് നൽകുന്ന ഉന്നത പരിഗണന അഭിനന്ദനീയമാണ്.

ഈ ഒരു പ്രവർത്തനത്തിൽ പങ്ക് ചേരാൻ കെ കെ എം എ ക്ക് അവസരം ലഭിച്ചതിൽ റെഡ് ക്രെസെൻ്റിന് നേതാക്കൾ നന്ദി രേഖപ്പെടുത്തി
വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, കേന്ദ്ര ആക്ടിങ് പ്രസിഡന്റ്‌ ബി എം ഇക്ബാൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Related News