ട്രാക്ക് "ക്യാപിറ്റൽ ഫെസ്റ്റ് - 2023" ഫ്ലയർ പ്രകാശനം ചെയ്തു

  • 20/02/2023

 


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് )  7-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന " ക്യാപിറ്റൽ ഫെസ്റ്റ് - 2023 " ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം റിട്ടയേർഡ് കസ്റ്റംസ് ഓഫിസർ മുബാറക് ഖലഫിന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 

മാർച്ച് 10 ന് വൈകിട്ട് 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. നാട്ടിൽ നിന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
പ്രകാശന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

 വൈസ്.പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ജോയിന്റ് ട്രഷറർ ലിജോയ് ജോളി, അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർ, മംഗഫ് ഏരിയ കൺവീനർ കൃഷ്ണ രാജ്, സാൽമിയ ഏരിയ കൺവീനർ രമേശ് നായർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരിപ്രസാദ്, വിജിത്ത് കുമാർ, ആഷ്ലി ജോസഫ്, വനിതാവേദി പ്രസിഡൻറ് പ്രിയ രാജ്, വനിതാവേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ്, വനിതാവേദി ട്രഷറർ ഷിനി റോബർട്ട് എന്നിവർ സംസാരിച്ചു. 

ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രാക്ക് ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Related News