എൻലൈറ്റനിംഗ് കോൺഫറൻസ് അബ്ബാസിയ്യ യൂണിറ്റ് പ്രചരണ സംഗമം

  • 20/02/2023


കെ.കെ.ഐ.സി ഫെബ്രുവരി 24 വെള്ളിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വെച്ച് നടത്തുന്ന എൻലൈറ്റനിംഗ് കോൺഫറൻസിന്റെ പ്രചരണാർത്ഥം അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് വിജ്ഞാന വേദി സംഘടിപ്പിച്ചു.

"റബ്ബിലേക്ക് മടങ്ങുക" എന്ന വിഷയത്തിൽ സമീർ അലി എകരൂൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പാപ മുക്തമായ ജീവിതം നയിക്കുകയും പശ്ചാത്താപ മനസ്സോടെ രക്ഷിതാവിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ മാത്രമാണ് സന്തോഷകരമായ ജീവിതം ഇരുലോകത്തും നയിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.

ഫെബ്രുവരി 16 വ്യാഴ്ചാഴ്ച വൈകുന്നേരം അബ്ബാസിയ അബ്ദുറഹ് മാൻ ബിൻ ഔഫ് മസ്ജിദിൽ സംഘടിപ്പിച്ച പ്രോഗ്രാം കെ.കെ.ഐ.സി ഓർഗനൈസിംഗ് സെക്രട്ടറി സക്കീർ കൊയിലാണ്ടി ഉൽഘാടനം ചെയ്തു. അബ്ബാസിയ സോൺ പ്രസിഡന്റ് അബ്ദുൽ അസീസ് നരക്കോട് സമ്മേളനത്തെ കുറിച്ച് വിശദീകരിച്ചു.
അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് പ്രസിഡന്റ് ഹാഫിള് മുഹമ്മദ് അസ് ലം അദ്ധ്യക്ഷനായ പ്രോഗ്രാമിൽ യൂനിറ്റ് ജനറൽ സെക്രട്ടറി അലാവുദ്ദീൻ സ്വാഗതവും യൂനിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം കെ.സി നന്ദിയും പറഞ്ഞു.

Related News