വിവാഹേതര ബന്ധം എതിർത്തു; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു

  • 20/02/2023

ഗുവാഹത്തി: അസമിലെ നൂന്‍മതിയില്‍ യുവതി സ്വന്തം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി പൊലീസ്. ബന്ദന കലിത എന്ന യുവതിയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പിടിയിലായെന്നും പൊലീസ് പറഞ്ഞു. വന്ദനയുടെ വിവാഹേതര ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്ബാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഭര്‍തൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മുന്നില്‍ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷം വന്ദന കലിതയും കാമുകനായ ധന്‍ജിത് ദേകയും ചേര്‍ന്ന് ശരീരഭാഗങ്ങള്‍ ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മേഘാലയയിലെ ചിറാപുഞ്ചിയിയില്‍ കൊണ്ടുപോയി ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെയും കൊണ്ട് പൊലൂസ് ചിറാപുഞ്ചിയിലേക്ക് പുറപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

അമര്‍ജ്യോതിയും ബന്ദനയും വര്‍ഷങ്ങള്‍ക്ക് മുമ്ബേ വിവാഹിതരായതാണ്. എന്നാല്‍, ബന്ദന, ധന്‍ജിതുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അമര്‍ജ്യോതി അറിഞ്ഞതുമുതല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. വിലക്കിയിട്ടും ബന്ധം തുടര്‍ന്നതോടെ വഴക്ക് പതിവായി. അമര്‍ജ്യോതിയുടെ അമ്മയായ ശങ്കരി ഡേയുടെ പേരിലായിരുന്നു ചന്ദ്മാരിയിലെ അഞ്ച് കെട്ടിടങ്ങള്‍. ഇതില്‍ നാലെണ്ണം വാടക്ക് കൊടുത്തിരിക്കുകയായിരുന്നു. തരക്കേടില്ലാത്ത വരുമാനം ഇതുവഴി ലഭിച്ചിരുന്നു. ശങ്കരി ഡേയുടെ സഹോദരനായിരുന്നു സാമ്ബത്തിക കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിലും ബന്ദനക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെ ബന്ദനയുമാള്ള ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവും ശങ്കരി ഡേയും തീരുമാനിച്ചു. തുടര്‍ന്നാണ് ബന്ദനയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനല്ലെന്ന് ബന്ദന പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ബന്ദന മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു. സ്വത്തുക്കള്‍ ശങ്കരി ഡേയുടെ സഹോദരന്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു പരാതി. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃമാതാവിന്റെ അക്കൗണ്ടില്‍ നിന്ന് അവരുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ അഞ്ച് ലക്ഷം രൂപ ബന്ദന പിന്‍വലിച്ചതായി കണ്ടെത്തി.

Related News