മഹാരാഷ്ട്രാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു: രമേശ് ചെന്നിത്തല

  • 20/02/2023

മുംബൈ: മഹാരാഷ്ട്രാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്ന് രമേശ് ചെന്നിത്തല. നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. തന്‍റെ പ്രവ‍ര്‍ത്തനം കേരളത്തില്‍ തന്നെ ആണെന്നും ദേശീയ നേതൃത്വം ഏല്‍പിക്കുന്ന ചുമതലകളും നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരമുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ്. തന്‍റെ തീരുമാനം അതിന് ശേഷമായിരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂരിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ആര് പറഞ്ഞാലും തനിക്ക് എതിര്‍പ്പില്ല.

ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കുന്നതിന് എതിരല്ലെന്നും കെ സുധാകരന്‍റെ നേതൃത്വത്തിനെതിരെ ആര്‍ക്കും എതിര്‍പ്പില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ തുടരട്ടെ എന്ന് തന്നെയാണ് പൊതുവായ അഭിപ്രായമെന്നും രമേശ് ചെന്നിത്തല മുംബൈയില്‍ പറഞ്ഞു.

Related News