ഫുട്ബോൾ ടൂർണ്ണമെൻ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

  • 21/02/2023


കാസറഗോഡ് ജില്ല അസോസിയേഷൻ (കെ.ഇ.എ.) ഫഹഹീൽ ഏരിയ കമ്മിറ്റി വിവിധ ഏരിയകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം സൂക് സബ സ്റ്റേഡിയത്തിൽ കെ.ഇ.എ യുടെ മുതിർന്ന അംഗം നളിനാക്ഷൻ ഒളവറ സ്പീഡ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുബൈർ കാടങ്കോട്, ജോയിന്റ് സെക്രട്ടറി, സുരേന്ദ്രൻ മുങ്ങത്ത്‌, മീഡിയ കൺവീനർ റഫീഖ് ഒളവറ,ഏരിയ ഓർഗനൈസിങ് സെക്രട്ടറി യുസുഫ് ഓർച്ച, സ്പോർട്സ് കൺവീനർ സുമേഷ് കെ.വി. ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രത്നാകരൻ തലക്കാട്ട്, സുനിൽകുമാർ, എന്നിവർ സംബന്ധിച്ചു. ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൂച്ചാണം അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതം ആശംസിച്ചു.

Related News