പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു; കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

  • 21/02/2023

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു പരിഹസിച്ചതിനാണ് കേസെടുത്തത്.


യുപിയിലെ ബിജെപി എംഎല്‍സി മുകേഷ് ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹസ്രത് ഗഞ്ച് പൊലീസിന്റെ നടപടി. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പവന്‍ ഖേരയുടെ വിവാദ പരാമര്‍ശം.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ അദാനിയുടെ പിതാവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പരിഹസിക്കുകയായിരുന്നു. ഇതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പരാമര്‍ശം കുറ്റകരമാണ്'. ഇതിന്റെ അടിസ്ഥാനത്തില്‍ പവന്‍ ഖേരയ്‌ക്കെതിരെ പരാതി നല്‍കിയതായി മുകേഷ് ശര്‍മ്മ പറഞ്ഞു.

Related News